പാലി: രാജസ്ഥാനിലെ പാലിയില്‍ മുപ്പത്തിമൂന്നുകാരനെ കൊലപ്പെടുത്തി ആറ് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് ഭാര്യയുടെ കാമുകന്.ജോഗേന്ദ്ര എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം ആറ് കഷ്ണങ്ങളാക്കി മുറിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മറവ് ചെയ്തത്.മകനെ കാണാനില്ലെന്ന ജോഗേന്ദ്രയുടെ പിതാവിന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്.
ജൂലൈ 11നാണ് ജോഗേന്ദ്ര വീട്ടില്‍ നിന്ന് പോയത്. മദന്‍ലാല്‍ എന്നയാളെ സംശയമുള്ളതായി ജോഗേന്ദ്രയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ മദന്‍ലാല്‍ മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളും പൊലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു. മറവ് ചെയ്ത മൃതദേഹ ഭാഗങ്ങള്‍ക്ക് ഒപ്പം മാവിന് തൈ കൂടി വച്ചായിരുന്നു ഇയാള്‍ മടങ്ങിയത്.ജോഗേന്ദ്രയുടെ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനമായതെന്നാണ് പൊലീസ് വിശദമാക്കുന്നത്.