ലഖ്നോ: പ്രണയ ബന്ധത്തിന്‍റെ പേരില്‍ രോഷാകുലനായി സഹോദരിയെ തലയറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ ബരാബങ്കിയിലെ ഫത്തേപൂര്‍ ഏരിയയില്‍ മിത്വാര ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.റിയാസ് എന്ന 22കാരനാണ് അറസ്റ്റിലായത്. സഹോദരി 18കാരി ആഷിഫയെയാണ് റിയാസ് കൊന്നത്. അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്നുവരികയായിരുന്ന യുവാവിനെ വഴിയില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഗ്രാമത്തിലെ ചന്ദ് ബാബു എന്ന യുവാവുമായി ആഷിഫ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ റിയാസ് എതിര്‍ത്തിരുന്നു. ഇവര്‍ പിന്നീട് ഒളിച്ചോടുകയും യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ആഷിഫയെ കണ്ടെത്തുകയും ചെയ്തിരുന്നു.