ജയ്പുര്‍: രാജസ്ഥാനിലെ കല്‍വാറില്‍ സഹോദരങ്ങളായ ജീവനക്കാരുടെ അടിയേറ്റ് റസ്റ്റോറന്‍റ് ഉടമ മരിച്ചു. ഹമിര്‍ സിംഗ്(45) ആണ് മരിച്ചത്.ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലി ജീവനക്കാരായ സുനില്‍, ബാബ്‍ലു എന്നിവരുമായി ഹമിര്‍ സിംഗ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഹമിര്‍ സിംഗിനെ മര്‍ദ്ദിക്കുകയായിരുന്നു.അവശനായ ഹമിര്‍ സിംഗിനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.