ത്യശൂര്‍: കണിമംഗലം പനമുക്ക് പാടത്ത് വഞ്ചി മറിഞ്ഞു കാണാതായ പനമുക്ക് സ്വദേശി ആഷിക്കിന്റെ(23) മൃതദേഹം കിട്ടിയെന്നു തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.പനമുക്ക് പാടത്ത് ഇന്നലെ വഞ്ചി മറിഞ്ഞ് മൂന്നു പേര്‍ അപകടത്തില്‍പ്പെട്ടിരുന്നു, അതില്‍ രണ്ടുപേര്‍ കരയിലേക്ക് നീന്തി കയറി. കാണാതായ ആഷിക്കിന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ ഏറെ വൈകിയും ഫയര്‍ഫോഴ്സ് & സ്കൂബ ടീം തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ച കുറവുമൂലം തിരച്ചില്‍ അവസാനിപ്പിച്ചു.ഇന്ന് രാവിലെ ആറ് മണിയോട് കൂടി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് ദുരന്തനിവാരണ സേന തിരച്ചില്‍ നടത്തിയതോടെയാണ് ആഷിക്കിന്റെ മൃതദേഹം കിട്ടിയത്.