ചരിത്ര പ്രസിദ്ധമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ “ആറാട്ടിനു “ഇനി രണ്ടു നാൾ മാത്രം ക്ഷേത്ര കിഴക്കേ നടയിൽ “ആൽ മരം “വളർന്നുനിൽക്കുന്നു …..

(അജിത് കുമാർ. ഡി )

തിരുവനന്തപുരം : ലോകപ്രസിദ്ധ മായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനു ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ ക്ഷേത്ര കിഴക്കേ നടയിൽ ഗോപുര വാതിക്കൽ ആലും, മറ്റുള്ളവയും വളർന്നു നിൽക്കുന്നത് ഇവിടെ എത്തുന്ന ലക്ഷോപലക്ഷം ഭക്ത ജനങ്ങളിൽ അതൃ പ്തി ഉളവാക്കുന്നു. വർഷത്തിൽ ഒരിക്കൽ വരുന്ന ആറാട്ടീനെങ്കിലും ക്ഷേത്രവും, പരിസരവും വൃത്തി യാക്കി കൂടെ എന്ന അഭിപ്രായത്തിനു ശക്തി എറു കയാണ്. കോടികളുടെ വില മതിക്കാനാകാത്ത നിധി ശേഖരം ഉള്ള ഈ ക്ഷേത്രത്തിന്റെ ഈ ദുർഗതി ക്കു ആരാണ് ഉത്തരവാദി. ക്ഷേത്ര ഭരണത്തിന് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റ്‌ ഉണ്ടെങ്കിലും അവർക്കു ഇത്ത രം നല്ല ദിവസം എങ്കിലും ക്ഷേത്ര ചുറ്റുപാടുകൾ വൃത്തി യാക്കാൻ നടപടി കൈക്കൊള്ള ണം. അവർഅതിനു തയ്യാറായില്ലെങ്കിൽ കൊട്ടാരം അധികൃതർ എങ്കിലും മുൻകൈ എടുത്തു ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പതി യേണ്ടതാണ്. ദിനം പ്രതിപതിനായിരക്കണക്കിന് വിദേശിയരും, അന്യ സംസ്ഥാന സംസ്ഥാന ക്കാരായ ഭക്തർ ക്ഷേത്ര ദർശനം നടത്തുന്ന ഈ ക്ഷേത്രത്തിലെ കവാ ടത്തിൽ നിൽക്കുന്ന ഇത്തരം ചെറുമരങ്ങൾ കാണുബോ ൾ തന്നെ അവരുടെ ക്ഷേത്രത്തോടുള്ള മതിപ്പ് കുറയും എന്നുള്ള തിരിച്ചറിവ് എങ്കിലും ട്രസ്റ്റ്‌ -കൊട്ടാരം അധികൃതർക്കു ഉണ്ടായിരുന്നാൽ “നന്ന് “.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × 2 =