തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗം ആയി മൂന്നാമത്തെ വാർഷികത്തോട് അനുബന്ധിച്ചു 29ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം ന്യൂ ഡൽഹിയിൽ ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസം, നൈ പുണ്യ വികസനം തുടങ്ങിയ മേഖലകളിലെ മികച്ച സംരംഭങ്ങൾ പ്രദർശിപ്പിക്കുന്ന 200സ്റ്റാളു കൾ ഉള്ള മൾട്ടി മീഡിയ പ്രദർശനം ആഘോഷത്തിന്റെ ഭാഗം ആകും.16പ്രമേയഅധിഷ്ടി ത സമ്മേളനങ്ങൾനടക്കും. ഏകദേശം 3000പ്രതിനിധികളും,2ലക്ഷത്തിൽ അധികം പേരും ആഘോഷങ്ങളുടെ ഭാഗം ആയി ഉണ്ടാകും. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേ ന്ദ്ര പ്രദാൻ തുടങ്ങിയവർ പങ്കെടുക്കും.
പ്രൊഫ: ജെ എൻ മൂർത്തി, ഡോക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ, എച് സി ഗോയൽ,എം ഡി ധർമധികാരി, എൻ സന്തോഷ് കുമാർ, വി. പളനി ചാമി തുടങ്ങിയവർ അറിയിച്ചതാണ്.