തിരുവനന്തപുരം : ആഴൂർ, മംഗലപുരം നിവാസികളെ തീരാ ദുരിതത്തിൽ ആക്കിപ്രദേശത്തെ കക്കൂസ്മാ ലിന്യ പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധവും ആയി ജനങ്ങൾ രംഗത്ത്. ജനകീയ സമര സമിതി യുടെ നേതൃത്വത്തിൽ പട്ടത്തെ ജില്ലാ പഞ്ചായത്തു അസ്ഥാനത്തേക്ക് നടത്തിയപ്രതിഷേധമാർച്ചിൽ ആയിരക്കണക്കിന് ആൾക്കാർ പ്രതിഷേധിച്ചു. കക്കൂസ് പ്ലാന്റ് അവിടെ നിന്നും മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നു സമര സമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി. സമരം അക്രമാസക്ത മാകുമെന്നുള്ളസാഹചര്യം കണക്കിലെടുത്തു ഓഫീസ് പരിസരത്ത് വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നു.