22 ഗ്രാം എം.ഡി.എം.എയുമായി ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. ചേര്‍ത്തല, മുഹമ്മ, മാരാരിക്കുളം സി.ഐമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്.കൊടുങ്ങല്ലൂര്‍ പുത്തന്‍വേലിക്കര ഇളയോടത്ത് റഹിം( സല്ലു32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത്(24), ചേര്‍ത്തല മായിത്തറ കുടിലിണ്ടല്‍ വീട് ഡില്‍മോന്‍ (സോനു) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ രണ്ട് വര്‍ഷമായി എംഡിഎംഎ കച്ചവടം നടത്തിവരികയായിരുന്നു. ആദ്യമായാണ് ഇവര്‍ ഇത്രയും അളവ് മയക്കുമരുന്നുമായി പിടിയിലാകുന്നത്.