കുവൈത്തില്‍ വൻ മയക്കുമരുന്നുവേട്ട. ഷുവൈഖ് തുറമുഖം വഴി രാജ്യത്തേക്കു കടത്താൻ ശ്രമിച്ച ഒരു ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി.മൂന്നു പേരെ അറസ്റ്റു ചെയ്തു.ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം, കസ്റ്റംസ്, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറല്‍ അഡ്മിനിസ്ട്രേഷൻ എന്നിവയും ഖത്തറിലെ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റും തമ്മിലുള്ള ഏകോപനത്തിന്റെയും സംയുക്ത സഹകരണത്തിന്റെയും ഫലമായാണ് ലഹരി പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.