തേഞ്ഞിപ്പലം: ഐക്കരപ്പടി ചെറുകാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍.കോഴിക്കോട് ചെമ്പനോട സ്വദേശി മാത്യു എന്ന പനക്കല്‍ ചന്ദ്രന്‍ (65), താമരശ്ശേരി തച്ചാംപൊയിലിലെ കൂറപ്പൊയിലില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍ (31) എന്നിവരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ‘സുവര്‍ണനിധി’ പേരിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ പള്ളിക്കല്‍ കാവുംപടിയിലെ ഓഫിസിന്റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അര്‍ധരാത്രി ഷട്ടറിന്റെ പൂട്ട് തല്ലിപ്പൊളിക്കുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ സംഘടിച്ചെത്തിയതോടെ മോഷ്ടാക്കള്‍കാറില്‍ രക്ഷപ്പെടുകയായിരുന്നു.