തകഴി വില്ലേജില്‍ തകഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ശ്യാംഭവനില്‍ അപ്പു (19) വിനെയാണ് അമ്ബലപ്പുഴ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 23ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പ്രതി തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍, പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.