ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ ഇനിയും കണ്ടെത്താനായി വ്യാപക തിരച്ചിൽ ബിഹാര്‍ സ്വദേശികളുടെ മകളെ തട്ടികൊണ്ടുപോയ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാളില്‍ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.പ്രതി മദ്യലഹരിയിലായതാണ് കാരണം. ഇന്നലെ രാത്രി തോട്ടക്കാട്ടുകരയില്‍ നിന്നാണ് അസ്ഫക് ആലത്തെ പിടികൂടിയത്.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ നീത ദമ്പതികളുടെ മകള്‍ ചാന്ദ്‌നിയെ അസ്ഫക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നല്‍കിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. കുട്ടിയെ മറ്റൊരാള്‍ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടവര്‍ വിളിച്ചു പറയുകയായിരുന്നുവെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.നാല് വര്‍ഷമായി മഞ്ജയ് കുമാറും നീതയും ചൂര്‍ണിക്കര പഞ്ചായത്തിലെഗ്യാരേജിന് സമീപം വാടകയ്ക്കാണ് താമസിക്കുന്നത്. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാണാതായ ചാന്ദ്‌നി. പ്രതിയായ അസം സ്വദേശി അസ്ഫാക് ആലം ഇന്നലെ മുതലാണ് മഞ്ജയ് കുമാര്‍ നീത ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയില്‍ താമസം തുടങ്ങിയത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് പ്രതിയെ കുട്ടിയുമായി കണ്ടെന്ന് കെഎസ്‌ആ!ര്‍ടിസി ജീവനക്കാരില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.