മംഗളൂറു: കൊല്ലൂര്‍ അരസിനഗുണ്ടി വെള്ളച്ചാട്ടം വീക്ഷിക്കുന്ന രംഗം വീഡിയോയില്‍ പകര്‍ത്താന്‍ പോസ് ചെയ്യുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ച തെന്നി വീണ യുവാവിന്റെ മൃതദേഹം എട്ടാം ദിവസം ഞാറാഴ്ച കണ്ടെത്തി.അപകട സ്ഥലത്ത് 200 അടി താഴ്ചയില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയിലാണ് ഭദ്രാവതി താലൂകിലെ ഷിവമോഗ സ്വദേശി മുനിസ്വാമിയുടെ മകന്‍ കെ ശരതിന്റെ(23) മൃതദേഹം കിടന്നത്.വെള്ളച്ചാട്ടം വീക്ഷിക്കുന്ന രംഗം കൂട്ടുകാരന്‍ ഗുരുരാജ് വീഡിയോയില്‍ പകര്‍ത്തുന്നതിനിടെയാണ് യുവാവ് വീണതെന്ന് ദൃക്‌സാക്ഷികള്‍ കൊല്ലൂര്‍ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവ ദിവസം രാവിലെ ഏഴരയോടെയാണ് ശരത്തും കൂട്ടുകാരും വീട്ടില്‍ നിന്ന് കാറില്‍ പുറപ്പെട്ടത് ഉച്ച കഴിഞ്ഞ് മൂന്നരയോടെ വെള്ളച്ചാട്ടതില്‍ വീണു.സൗപര്‍ണിക നദിയില്‍ ഒഴുക്കില്‍പെട്ടു എന്ന ധാരണയിലായിരുന്നു പൊലീസും അഗ്നിശമന സേനയും ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയത്.