അട്ടപ്പാടി : കോട്ടമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് (61) പരുക്കേറ്റത്.ഇവരുടെ ഇടതുകൈ ഒടിഞ്ഞു.വീട്ടില്‍ നിന്നും വെള്ളമെടുക്കാൻ പാത്രവുമായി പുഴയിലേക്ക് പോകുമ്ബോഴാണ് പന്നി ആക്രമിച്ചത്.ചേമ്പിൻ കൂട്ടത്തില്‍ മറഞ്ഞ് നിന്നിരുന്ന ഒറ്റപ്പന്നി ഇവര്‍ക്ക് നേരെ ചാടുകയായിരുന്നു. കരച്ചില് കേട്ട് ഓടിയെത്തിയവര്‍ കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചു. പൊന്നിയുടെ ഇടതുകയ്യിലെ എല്ല് പൊട്ടിയിട്ടുണ്ട്. രണ്ട് മാസം മുൻപ് ഷോളയൂരില്‍ വീടിന് പുറകില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.