മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് ഡിസംബർ 03 മുതൽ 11 വരെ

മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് ഡിസംബർ 03 മുതൽ 11 വരെ എറണാകുളം , തൃശൂർ, കണ്ണൂർ, മാഹി എന്നിവിടങ്ങളിൽ നടക്കും. അത്‌ലറ്റിക്സ് ആർച്ചറി , ബാഡ്മിന്റൺ , ഫുഡ്ബോൾ , കബഡി , ഹാൻഡ് ബോൾ, ഹോക്കി , പവർലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് , നീന്തൽ, ഷൂട്ടിംഗ് , വോളിബോൾ, ടേബിൾ ടെന്നീസ്, ലോൺ ടെന്നീസ്, ഷൂട്ടിംഗ് എന്നീ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. 30 വയസിന് മുകളിൽ പ്രായമുള്ള 3000 ത്തോളം കായിക താരങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കും. സംസ്ഥാന ഗെയിംസിൽ നിന്നും യോഗ്യത നേടുന്ന മാസ്റ്റേഴ്സ് കായിക താരങ്ങൾ 2023 ജനുവരിയിൽ ഒറീസയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കും. 2022 ഡിസംബർ 03 നു രാവിലെ 9 മണിക്ക് കൊച്ചി റീജിയണൽ സ്പോർട്സ് സെന്ററിൽ ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ടെന്നീസ് മത്സരംഗളുടെ ഉദ്ഘാടനം നിർവഹിക്കുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും. 2022 ഡിസംബർ 10 നു രാവിലെ തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ ബഹു. സ്പീക്കർ ശ്രീ. എ എൻ . ഷംസീർ ഗെയിംസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സമാപന ചടങ്ങുകളിൽ mp മാർ , MLA മാർ , മേയർ , മറ്റു ജനപ്രതിനിധികൾ, കായിക പ്രതിഭകൾ എന്നിവർ പങ്കെടുക്കും.
മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ കേരള പ്രസിഡന്റ് ജോർജജ് ബി. വർഗ്ഗീസ്, ജനറൽ സെക്രട്ടറി അബ്ദുൽ കരീം, സീനിയർ ജോയിന്റ് സെക്രട്ടറി ഷിബു കെ ഹോർമിസ് , ജോയിന്റ് സെക്രട്ടറി തോമസ് ബാബു , കൺവീനർ ഷെനു ഗോപാൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven + 8 =