മുക്കം: ലോട്ടറി കടയുടെ മറവില്‍ ചൂതാട്ടം നടത്തിയ പ്രതി അറസ്റ്റില്‍. കുമാരനല്ലൂര്‍ സ്വദേശി സരുണിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.മുക്കത്ത് ആലിൻ ചുവട്ടില്‍ ലോട്ടറിക്കടയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റിന്റെ അവസാന അക്കങ്ങള്‍ വെച്ച് ‘എഴുത്ത് ‘ ലോട്ടറി ചൂതാട്ടം നടത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍നിന്നു 6050 രൂപയും മൊബൈല്‍ ഫോണും എഴുത്ത് ലോട്ടറിക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.