ചിങ്ങവനം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു.കോട്ടയം ഭാഗത്തു നിന്നു വന്ന സൂപ്പര്‍ഫാസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കിലാണ് ഇടിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് എംസി റോഡില്‍ നാട്ടകം മറിയപ്പള്ളിയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ യുവാക്കളെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.