മാവേലിക്കര : മാവേലിക്കര കാറിന് തീ പിടിച്ച് യുവാവ് വെന്ത് മരിച്ചു. കാര്‍ വീട്ടിലേക്ക് കയറ്റവെയാണ് തീ പിടിച്ചത് . കാറിലുണ്ടായിരുന്ന കൃഷ്ണപ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.തിങ്കള്‍ പുലര്‍ച്ചെ 12:28 നാണ് സംഭവം.കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്‌എസ്‌എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരുന്നു. സഹോദരൻ ശിവപ്രകാശിനൊപ്പം ഇയാള്‍ വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റുമ്പോള്‍ ആയിരുന്നു സംഭവം. കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് തീ അണച്ചത്.