തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കാറിന് നേരെ ആക്രമണം. കല്ല് കൊണ്ട് കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ കോത പറമ്പില്‍ കഴിഞ്ഞദിവസം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം.വാടാനപ്പിള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാല്‍ സംഭവത്തില്‍ കാര്‍ യാത്രക്കാരെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരാതി വാങ്ങാൻ കാര്‍ യാത്രക്കാരെ പോലീസ് തിരഞ്ഞു വരികയാണ്.വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്. മത്സരയോട്ടം നടത്തിയ കാറുകള്‍ തമ്മിലാണ് ആക്രമണമുണ്ടായത്. കൊടുങ്ങല്ലൂര്‍ ചന്തപ്പുരയ്ക്കടുത്ത് വെച്ചായിരുന്നു സംഭവം. വടക്കുഭാഗത്ത് നിന്നും അമിതവേഗതയില്‍ വന്ന രണ്ടു കാറുകളിലൊന്നിന് നേരെയാണ് ആക്രമണമുണ്ടായത്. കാറുകള്‍ തമ്മില്‍ ഉരസിയതിന്റെ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.