ജമ്മുകശ്മീർ : ജമ്മുകശ്മീർ പൂഞ്ചില്‍ രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. തിങ്കള്‍ പുലര്‍ച്ചെയാണ് നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്.പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കുപ്-വാരയിലെ തങ്ധാര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഞായറാഴ്ച ഒരു ഭീകരനെ വധിച്ചിരുന്നു. സൈന്യവും കുപ്-വാര പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.