ദുബൈ: തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. അഴൂര്‍ ശ്രീനിധി വീട്ടില്‍ സദാശിവൻ മകൻ ശ്രീകുമാര്‍ ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പത്തു ദിവസം മുമ്ബാണ് ജോലിയാവശ്യാര്‍ഥം ഇദ്ദേഹം വിസിറ്റിങ് വിസയില്‍ ദുബൈയില്‍ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.