തിരുവല്ല : തിരുവല്ലയിലെ രാമൻചിറയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ അറസ്റ്റില്‍.സംഭവത്തിലെ ഏഴാം പ്രതിയായ കുറ്റപ്പുഴ ബഥേല്‍പടിയില്‍ ഫെബിന മൻസിലില്‍ ഫസല്‍ മുഹമ്മദ് അലി (28) ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എട്ടോളം പേര്‍ വരുന്ന സംഘവും കടപ്രയില്‍
സിനിമ കഴിഞ്ഞ് മടങ്ങിയ ചങ്ങനാശ്ശേരി സ്വദേശികളായ കാപ്പാ കേസ് പ്രതിയും കുപ്രസിദ്ധ പെണ്‍വാണിഭ കേസില്‍ പ്രതിയുമായ സ്ത്രീയും അടക്കം 3 വനിതകളും ഉള്‍പ്പെട്ട ഏഴംഗ സംഘവും തമ്മിലാണ് സംഘട്ടനം നടന്നത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സംഘം നടത്തിയ ആക്രമണത്തില്‍ മുത്തൂര്‍ സ്വദേശിയായ ഷാൻഖാന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ ചങ്ങനാശ്ശേരി സ്വദേശികള്‍ക്കെതിരെയാണ് തിരുവല്ല പോലീസ് വധ ശ്രമത്തിന് അടക്കം കേസെടുത്തിരിക്കുന്നത്.