കോഴിക്കോട്: ബൈക്കില്‍ ചാരായം കടത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. താമരശ്ശേരി കട്ടിപ്പാറ സ്വദേശി മനീഷ് ശിവന്‍ (35) ആണ് അറസ്റ്റിലായത്.അഞ്ച് ലിറ്റര്‍ ചാരായം പള്‍സര്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടു വരവെയാണ് മനീഷിനെ എക്‌സൈസ് പിടികൂടിയത്.ഓണം സ്‌പെഷ്യല്‍ ഡ്രൈവിനെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ചമല്‍ കേളന്‍മൂല ഭാഗത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്ഥിരം ചാരായ വാറ്റ് കേന്ദ്രമായ ചമല്‍ കേളന്‍മൂല ഭാഗങ്ങളില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി എക്‌സൈസ് നശിപ്പിക്കാറുണ്ടെങ്കിലും വാറ്റ് സംഘത്തെ പിടികൂടാന്‍ കഴിയാറില്ലായിരുന്നു.