കോട്ടയം : കോട്ടയം നഗര മധ്യത്തില്‍ അര്‍ധരാത്രിക്കു ശേഷം സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റു രക്തത്തില്‍ കുളിച്ച് നടുറോഡില്‍ കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസ് ആംബുലൻസില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.മലയാള മനോരമയ്‌ക്കു സമീപം ബസേലിയോസ് കോളജ് ജംക്‌ഷനില്‍ ആണ് സംഭവം.കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) വിനെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.ഇന്നലെ രാത്രി 12.30ന് ശേഷമാണു സംഭവം. പ്രതി ലഹരിക്ക് അടിമ ആണെന്നും ,അങ്ങിനെയാണ് കൃത്യം നടത്തിയതെന്നും പോലീസ് സംശയിക്കുന്നു.ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചുണ്ടെലി ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. പുറത്തിറങ്ങിയിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ . 1കടത്തിണ്ണകളില്‍ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നു പൊലീസ് പറഞ്ഞു.