ത്യശൂര്‍: വെള്ളാങ്ങല്ലൂര്‍ കെട്ട്ചിറ കള്ള്ഷാപ്പ് പരിസരത്തു നിന്നും ശ്രീനാരായണപുരം സ്വദേശി മിഥുന്‍ലാല്‍ എന്ന യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.ഇരിങ്ങാലക്കുട ചെറുപറമ്പില്‍ മിഥുന്‍ (31), നടവരമ്പ് ചേമ്പത്ത് വീട്ടില്‍ സലേഷ് (28), കൊറ്റനെല്ലൂര്‍ ആലേങ്ങാടന്‍ വീട്ടില്‍ അരുണ്‍ (26) എന്നിവരാണ് പിടിയിലായത്.ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഇരിങ്ങാലക്കുട എസ്‌എച്ച്‌ഒ അനീഷ് കരീം, എസ്‌ഐ മാരായ എം.എസ്. ഷാജഹാന്‍, എന്‍.കെ. അനില്‍കുമാര്‍, സി.എം. ക്‌ളീറ്റസ്, കെ.ആര്‍. സുധാകരന്‍, സിപിഒ മാരായ രാഹുല്‍ അമ്പാടന്‍, ഷംനാദ്, സബീഷ്, വിപിന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം വിതുരയിലെ ഒളിസങ്കേതമായ ലോഡ്ജില്‍ നിന്നും അതിസാഹസികമായാണേ പ്രതികളെ അറസ്റ്റ് ചെയ്തത്.