തിരുവനന്തപുരം : സിബി എസ്ഇ സൗത്ത് സോൺ സഹോദയ കലോത്സവം 2023 ഓഗസ്റ്റ് മാസം 17,18,19 തിയതികളിൽ
കുന്നതുകാൽ ശ്രീ ചിത്തിര തിരുനാൾ റെസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ നടക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന സിബിഎസ് ഇ അഗീകാരമുള്ള സ്കൂളുകൾ ഈ കലോത്സവത്തിൽ പങ്കെടുക്കും.66 സ്കൂളുകളിൽ നിന്നായി 5000 ത്തോളം കുട്ടികളും 500 ഓളം അധ്യാപകരും 3000 ത്തോളം രക്ഷകർത്താക്കളെയും പ്രതീക്ഷിക്കുന്നു. പതിനേഴാം തീയതി രാവിലെ 9 30ന് ചലച്ചിത്രം നടൻ അശോകൻ കലോത്സവം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. കുന്നത്ത്കാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അമ്പിളി ആശംസ പ്രസംഗം നടത്തും. ജനറൽ കൺവീനർ ശ്രീ ചിത്ര തിരുനാൾ സ്കൂൾ പ്രിൻസിപ്പലുമായ എസ് പുഷ്പവല്ലി സ്വാഗതം പറയും. പ്രസിഡന്റ് ഫാദർ ബിനു പട്ടാരക്കളം, ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, ട്രഷറർ ശ്രീമതി ഷാനിയ ജോൺ, ചിത്തിര തിരുനാൾ സ്കൂൾ മാനേജർ ഈ സതീഷ് കുമാർ എന്നിവർ സംബന്ധിക്കും. എസ് പുഷ്പവല്ലി, ഫാദർ ബിനോ പട്ടാരക്കളം, ഷാഹുൽ ഹമീദ് എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.