തിരുവനന്തപുരം: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെപ്റ്റംബർ മാസം കടകളടച്ച് സമരം ചെയ്യുന്നു.
കിറ്റ് കമ്മീഷൻ കോടതിവിധി വന്നതിനുശേഷം കാലതാമസം വരുത്തുന്നു. എല്ലാ വർഷവും നൽകിവരുന്ന ഫെസ്റ്റിവൽ അലവൻസ് ഇതുവരെയും അനുവദിച്ചിട്ടില്ല. വേദന പാക്കേജ് പരിഷ്കരണത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നാളിതുവരെയും വകുപ്പുമന്ത്രി ഇതിനെ സംബന്ധിച്ച് യാതൊരു ചർച്ചയും നടത്തിയിട്ടില്ല. 2018 നടപ്പിലാക്കിയ വേദന കൊണ്ട് വ്യാപാരികൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സാമ്പത്തിക അവസ്ഥയിലാണ്.
Epos തകരാർ വ്യാപാരികളിൽ നിരന്തരം ബുദ്ധിമുട്ടിലാക്കുന്നു. സ്ഥിരമായ പരിഹാരം ഇതുവരെയും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കിറ്റ് കമ്മീഷൻ, വേതന പാക്കേജ് പരിഷ്കരണം, ഫെസ്റ്റിവൽ അലവൻസ്, Epos തകരാർ, സമയബന്ധിതമായി കമ്മീഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സെപ്റ്റംബർ മാസത്തിൽ വ്യാപാരികൾ കടകളടച്ച് സമരം ചെയ്യുന്നത്. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബി ബിജു, ട്രഷറർ വി അജിത് കുമാർ, കാടമ്പുഴ മൂസ, ശിവദാസ് വേലിക്കാട്, കളരിക്കൽ ജയപ്രകാശ്, ജെയിംസ് വാഴക്കാല തുടങ്ങിയവർ പങ്കെടുത്തു.