കൊയിലാണ്ടി : കൊയിലാണ്ടിയില്‍ എക്‌സൈസുകാരെയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മൂന്ന് പേരാണ് പിടിയിലായത്. സുമേഷ്, മുര്‍ഷിദ്,യാസര്‍ എന്നിവരാണ് പിടിയിലായത്.
രാത്രിയായിരുന്നു സംഭവം. കൊയിലാണ്ടി നഗരത്തിലെ ഒരു കടയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസും എക്‌സൈസും പരിശോധനക്ക് എത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എപി ദീപേഷ്, മറ്റുഓഫീസര്‍മാരായ സജീവന്‍, എകെ രതീശന്‍ എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പൊലീസുകാര്‍ക്ക് പരിക്കില്ല.