തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലഹരിസംഘത്തിന്റെ കുടിപ്പകക്കിടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്താണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ നാല് പേരെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി വസ്തുക്കള്‍ വിറ്റു കിട്ടിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
അവശനിലയിലായ ശ്രീജിത്തിനെ കഴിഞ്ഞദിവസം രാത്രിയില്‍ രണ്ടു യുവാക്കള്‍ ചേര്‍ന്ന് വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്ന് രാത്രിയില്‍ തന്നെ ശ്രീജിത്ത് മരിച്ചു. പിന്നാലെ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ എട്ടംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് കണ്ടെത്തി.