നീലേശ്വരം : തൈക്കടപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ കടലില്‍വീണ് മരിച്ചു. ബോട്ടുജെട്ടി പരിസരത്തെ രാജേഷ് (35), തീരദേശ പൊലീസ് രക്ഷാബോട്ടിലെ താല്‍ക്കാലിക ജീവനക്കാരൻ സനീഷ് (40) എന്നിവരാണ് മരിച്ചത്. ഞായര്‍ വൈകീട്ട് അഞ്ചോടെ നടുവില്‍ പള്ളി ഭാഗത്താണ് അപകടം.മീൻപിടിക്കുന്നതിനിടെ രാജേഷ് കടലില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാളുടെ നിലവിളികേട്ടെത്തിയ സനീഷ്, രാജേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും തീരദേശ പൊലീസും ചേര്‍ന്ന് ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.