തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വളരെ കാലമായി അടച്ചിട്ടിരുന്ന പ്രീപെയ്ഡ് കൗണ്ടർ തുറന്നത് ജനങ്ങൾക്ക് ആശ്വാസമായി. ജയകേസരി ദിനപത്രം, ജയകേസരി ഓൺലൈൻ, ജയകേസരി യൂട്യൂബ് ചാനൽ,എന്നിവയിലൂടെ കഴിഞ്ഞദിവസം വളരെയധികം പ്രാധാന്യത്തോടെ കൂടി പ്രീപെയ്ഡ് കൗണ്ടറിന്റെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നു പോലീസ് അധികാരികൾ ഇടപെടുകയും പ്രീപെയ്ഡ് കൗണ്ടറിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, കിഴക്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ ദിനംപ്രതി ആയിരക്കണക്കിന് ആൾക്കാരാണ് എത്തുന്നത്.അവർ യാത്രയ്ക്കായി ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്.
പ്രീപെയ്ഡ് കൗണ്ടർ പ്രവർത്തക്കാത്തതു കാരണം ഓട്ടോറിക്ഷ ഡ്രൈവർമാർ യാത്രക്കാരിൽ നിന്നും അമിത കൂലിയാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ പ്രീപെയ്ഡ് കൗണ്ടർ തുറന്നതോടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടായി. പോലീസിന്റെ ഈ നടപടിയിൽ ജനങ്ങളുടെ ഒരു ബിഗ് സല്യൂട്ട്.