തിരുവനന്തപുരം: ഓണത്തിന് മലയാളികൾക്കായി ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ ഇന്ത്യയിലെ മുൻനിര പ്രീമിയം മെൻവെയർ ബ്രാൻഡായ ലൂയിസ് ഫിലിപ്പ് ‘ദി ഗ്രേറ്റ് ഇന്ത്യൻ ടസ്ക്കർ’ എന്ന പേരിൽ വസ്ത്രശേഖരം പുറത്തിറക്കി. ഓണാഘോഷങ്ങളുടെ സത്തയെ ഉൾക്കൊണ്ട് പരമ്പരാഗത ഘടകങ്ങളും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ച് പുരുഷന്മാരുടെ വസ്ത്രങ്ങളുടെ അതിമനോഹരമായ ഒരു നിരയാണ് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
ഓണവുമായി ബന്ധപ്പെട്ട നിറങ്ങളും സങ്കീർണ്ണമായ പാറ്റേണുകളും സാംസ്കാരിക പ്രാധാന്യവും പ്രതിഫലിപ്പിക്കുംവിധമാണ് രൂപകൽപ്പന. ശക്തിയുടെയും കൃപയുടെയും പ്രതീകമായ ഗജഗാംഭീര്യത്തിനുള്ള ആദരവുകൂടിയാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ ടസ്ക്കർ’. ആനകളുടെ മഹത്വം പകർത്തുന്ന നാല് അതുല്യമായ പ്രിന്റ് ഡിസൈനുകൾ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കേരളത്തിലെ തിരഞ്ഞെടുത്ത എക്സ്ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകളിലും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലൂയിസ് ഫിലിപ്പ് ഓണം കളക്ഷൻ ലഭ്യമാണ്.