റിയാദ്: ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു. ആലപ്പുഴ മുതുകുളം സ്വദേശി ശശി കറമ്പൻ (56) ആണ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് അബോധാവസ്ഥയിലായ ശശിയെ സുഹൃത്തുക്കള്‍ റിയാദ് അസീസിയയിലെ താമസസ്ഥത്തിനടുത്ത അലിയ് ബിൻ അലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൻചിറ തെക്കേതില്‍ കറമ്പൻ – വിലാസിനി ദമ്പതികളുടെ മകനാണ്. മ്യതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.