ഡൽഹി: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതി. വിചാരണ നടക്കേണ്ട കേസാണിതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നാരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന വാദം തള്ളിയ കോടതി നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്തു. നരഹത്യാക്കുറ്റം നിലനിൽക്കും എന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഒന്നാം പ്രതിയും ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം