ബെംഗളൂരു : കര്‍ണാടകയില്‍ മലിനംജലം കുടിച്ച് വീണ്ടും മരണം. ഈ വര്‍ഷം സമാനമായ സംഭവത്തില്‍ മൂന്നുപേര്‍ മരിച്ച യാഡ്ഗിര്‍ ജില്ലയിലാണ് മലിനമായ വെള്ളം കുടിച്ച് ഒരു സ്ത്രീ മരിച്ചത്.ഇരുപതിലേറെ പേരെ ഛര്‍ദിയും വയറിളക്കവും മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 വയസുള്ള സ്ത്രീയുടെ മരണം ഛര്‍ദിയും വയറിളക്കവും മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മലിനജലം കുടിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഗ്രാമീണര്‍ പരാതിപ്പെട്ടു.വിജയപുര ജില്ലയിലെ തളിക്കോട്ടയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് സ്ത്രീ മരിച്ചത്. ഫെബ്രുവരിയില്‍ യാഡ്ഗിര്‍ ജില്ലയിലെ ഗുര്‍മിത്കാല്‍ താലൂക്കിലെ അനപുര്‍ ഗ്രാമത്തില്‍ മലിനജലം കുടിച്ച് മൂന്നു പേര്‍ മരിച്ചിരുന്നു.