സ്പീക്കറുടെ ഓണം ആശംസകൾ

സന്തോഷത്തിന്റെയും സമുദ്ധിയുടെയും നാളുകളുടെ ഓർമ്മ മാത്രമല്ല ഓണം. മലയാളിയെ സംബന്ധിച്ച് മാവേലി വാഴുന്ന നാട് മാനുഷരെല്ലാരും ഒന്നു പോലെ കഴിഞ്ഞിരുന്ന ഒന്നാണ്. ജാതിമത ഭേദമന്യേ നമ്മൾ ആ സങ്കല്പത്തെ ഏറ്റെടുക്കുകയാണ് ഓരോ ഓണക്കാലത്തും.

നീതിമാനായ രാജാവിനെയാണ് നമ്മൾ മഹാബലിയിൽ കാണുന്നത്. ജയതോൽവികൾക്കപ്പുറം മഹാബലി എന്ന രാജാവ് ഓർക്കപ്പെടുന്നത് തന്റെ ജനതയ്ക്ക് അദ്ദേഹം ലഭ്യമാക്കിയ സമത്വസുന്ദരമായ ലോകം കൊണ്ടാണ്.

മലയാളിയുടെ ഓരോ ഓണവും ആ മാവേലി നാട് കൈവിട്ട് കളയാതെ കാത്തു രക്ഷിക്കലാണ്.

ഈ ഓണവും എല്ലാരും ഒന്നായി പുലരുന്ന സ്നേഹ സമ്പന്നമായ ഒന്നാകട്ടെ എന്നാശംസിക്കുന്നു.
എല്ലാവർക്കും ഓണാശംസകൾ.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 − eight =