പത്തനംതിട്ട: മക്കളുടെ മുന്നിലിട്ട് അച്ഛനേയും അമ്മയേയും വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍.ചെങ്ങറ സമരഭൂമിയില്‍ ശാഖ 48-ല്‍ ശ്യാം (50) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന ബീനയെയും ഭര്‍ത്താവ് ബിനുവിനെയും ആണ് പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുൻവിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് അതുമ്ബുംകുളത്തെ സമരഭൂമിയിലാണ് സംഭവം.ബീനയും ബിനുവും ഇവര്‍ താമസിക്കുന്ന ഷെഡ്ഡിലേക്ക് പോകുമ്പോള്‍ ശ്യാം തടഞ്ഞുനിര്‍ത്തി വടിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. കൈയിലെ ബാഗില്‍ കരുതിയ വടിവാളെടുത്ത് ബിനുവിനെയാണ് ആദ്യം വെട്ടിയത്. തുടര്‍ന്ന് ബീനയെ കൊല്ലുമെന്ന് പറഞ്ഞ് അവരുടെ കഴുത്തില്‍ വെട്ടി.തടഞ്ഞ ബിനുവിനെ വീണ്ടും വെട്ടുകയായിരുന്നു. ഇടതുകാലില്‍ പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികള്‍ ഭയന്നോടി.തൊട്ടടുത്ത ശാഖ ഓഫീസില്‍ ഉണ്ടായിരുന്ന ആളുകള്‍ ചേര്‍ന്ന് ആംബുലൻസ് വരുത്തി കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു.പിന്നീട് കോട്ടയത്തേക്കും മാറ്റി.