ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം സാഗര്‍ സിറ്റിയിലെ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം നടന്നത്.അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി ബസ് സ്റ്റാൻഡിലെ കാന്‍റിനില്‍ പാല്‍ വാങ്ങാനെത്തിയതായിരുന്നു ഇവര്‍. ഇതിനിടെ പ്രവീണ്‍ റൈക്വാര്‍ (26), വിക്കി യാദവ് (20), രാകേഷ് പ്രജാപതി (40) എന്നിവര്‍ യുവതിയെ വടികൊണ്ട് അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഈ സമയം യുവതിയുടെ കുഞ്ഞ് നിലത്ത് കിടക്കുകയായിരുന്നു.സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചതോടെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തന്നെ മര്‍ദിക്കരുതേയെന്ന് യുവതി ഇവരോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അറസ്റ്റ് ചെയ്ത പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.