തിരുവനന്തപുരം: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് യുവാവ് കത്തിച്ചു. കരമന തളിയില്‍ പമ്പ് ഹൗസ് റോഡില്‍ ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.നാഗര്‍കോവില്‍ സ്വദേശി വികാസിനെ (28) കരമന പൊലീസ് സംഭവത്തില്‍ അറസ്റ്റുചെയ്തു. തളിയില്‍ പമ്പ് ഹൗസ് റോഡ് സരസ്വതി ഭവനില്‍ സുമേഷിന്റെ ബൈക്കാണ് കത്തിച്ചത്.മദ്യപിച്ച് സഹോദരിയുടെ വീട്ടില്‍ ബഹളമുണ്ടാക്കുകയായിരുന്നു വികാസ്. സുമേഷ് ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ബലമായി ഇയാളെ ഓട്ടോയില്‍ കയറ്റി അയച്ചു. തുടര്‍ന്ന് കരമനയിലെ പമ്ബില്‍ നിന്ന് പെട്രോള്‍ വാങ്ങി തിരികെയെത്തി ബൈക്ക് കത്തിക്കുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് വണ്ടികത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.