പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് പോകാനൊരുങ്ങവെയായിരുന്നു മറിയ ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.ഉമ്മന്‍ ചാണ്ടിയെ പോലെ തന്നെ പുതുപ്പള്ളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മനെയും സ്വീകരിച്ച് കഴിഞ്ഞുവെന്ന് മറിയ ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ഇന്ന് വിധി വരുമ്പോള്‍ ജയിച്ചു കയറുമോയെന്നും എത്ര ഭൂരിപക്ഷമുണ്ടാകുമെന്നുമുള്ള ചോദ്യങ്ങളെ ഒരു പുഞ്ചിരിയോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നേരിട്ടത്.