പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനേക്കാള്‍ 36,454 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടിയുടെ വിജയമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.എൻ ഡി എ സ്ഥാനാര്‍ത്ഥി ലിജിൻലാലിന് പതിനായിരം വോട്ടുകള്‍ പോലും നേടാൻ സാധിച്ചില്ല.എതിര്‍സ്ഥാനാര്‍ത്ഥികളെ മാത്രമല്ല സ്വന്തം പിതാവിന് 2011ലെ തിരഞ്ഞെടുപ്പിന് കിട്ടിയ ഭൂരിപക്ഷവും ചാണ്ടി മറികടന്നു. അന്ന് 33,255 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി ജയിച്ചത്. ദു:ഖത്തിലെ സന്തോഷമാണിതെന്ന് ചാണ്ടിയുടെ മാതാവ് മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. വോട്ടെണ്ണല്‍ തുടങ്ങി രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ‘49044 +’ എന്ന് ചാണ്ടി ഉമ്മൻ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × three =