(അജിത് കുമാർ. ഡി )
തിരുവനന്തപുരം :ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ വളരെ വിപുലമായി നടത്തുന്നതിന് വേണ്ട ക്രമീകരണ ങ്ങളെ കുറിച്ച് ആലോചിക്കുന്നതിനു റൂറൽ എസ് പി ശില്പ ഐ പി എസിന്റെ നേതൃത്വ ത്തിൽ അവലോകനയോഗം നടന്നു. തിരുവിതാം കൂർ നവരാത്രി ആഘോഷട്രസ്റ്റ് സെക്രട്ടറി എസ് ആർ രമേഷ്, ജോയിന്റ് സെക്രട്ടറി എൻ വിക്രമൻ, പാറശ്ശാല അന്നദാനകമ്മിറ്റി ചെയർമാൻ രാജശേഖരൻ നായർ, അയ്യപ്പ സേവസംഘം ഉൾപ്പെടെ ഉള്ള വിവിധ സംഘടന പ്രതിനിധികളും, റൂറൽ എ എസ് പി സൂൽഫിക്കർ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി, കന്യാകുമാരി എ എസ് പി, തക്കല ഡി വൈ എസ് പി, തിരുവനന്തപുരം തഹസീൽദാർ, നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ആശ, പദ്മനാഭ പുരം അഡ്മിനിസ്‌ട്രെട്ടർ അജിത്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ മാസം 11ന് രാവിലെ ജില്ലാ കളക്ടറുടെ ആദ്യക്ഷതയിൽ അവലോകനയോഗവും,12ന് നാഗർ കോവിൽ വടശ്ശേരിയിൽ തമിഴ് നാട് ഡി എഫ് ഒ യുടെ യോഗവും ഉണ്ടാകും. കളിയിക്കാവിളയിൽ റൂറൽ എസ് പി യുടെ നേതൃത്വ ത്തിൽ നവരാത്രി വിഗ്രഹങ്ങൾക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. നവരാത്രി ആഘോഷങ്ങൾ കുറ്റ മറ്റ രീതിയിൽ പ്രൗഡി യോടെ നടത്താൻ യോഗത്തിൽ തീരുമാനം ആയി. തുടർന്നുള്ള ദിവസങ്ങളിൽ ഇത് സംബന്ധിച്ചു വിവിധ വകുപ്പുകളുടെ യോഗങ്ങൾ നടക്കും.