കൂട്ടിക്കല്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കൂട്ടിക്കല്‍ കടവുകര സാദിക്കിനാണ് പരിക്കേറ്റത്.യാത്രമധ്യ റോഡിന് കുറുകെ ചാടിയ കാട്ടുപന്നികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ജോലി കഴിഞ്ഞു രാത്രി 9.30 ഓടെ വെട്ടികാനത്തുള്ള വീട്ടിലേക്കു സ്‌കൂട്ടറില്‍ പോകും വഴി കൂട്ടിക്കല്‍ – എന്തയാര്‍ റോഡിലായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നു യുവാവ് മറിഞ്ഞു വീഴുകയും കാലിനും കൈയ്ക്കും മുറിവേല്‍ക്കുകയും ചെയ്തു.