മൺ പാത്ര നിർമാണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐക്യ സമര സമിതിയുടെ പ്രതിഷേധ ധർണ്ണ നടത്തും. സർക്കാരിന് സമർപ്പിച്ചിട്ടുള്ള ഉദ്യോഗ സംവരണം,വിദ്യാഭ്യാസ സംവരണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 13,14തീയതികളിൽ രാപകൽ സമരം നടത്തും.13ന് രാവിലെ 11മണിക്ക് സെക്രട്ടെറിയേറ്റിനു മുന്നിൽ പ്രതിഷേധ സമരം ആരംഭിക്കും.14ന് ഉച്ചക്ക് 12മണിക്ക് സമരം അവസാനിപ്പിക്കും. സമുദായഐക്യ സമര സമിതി ചെയർമാൻ സുഭാഷ് ബോസ് ആറ്റുകാൽ, ജനറൽ കൺവീനർ കെ എം ദാസ്, വിജയൻ,വൈസ് ചെയർമാൻ രാജേഷ്, തുടങ്ങിയ നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.