തിരുവനന്തപുരം : കേരള മത്സ്യതൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കേരള തീരദേശത്ത് ആയിരക്കണക്കിനു മത്സ്യ തൊഴിലാളികളെയും ബഹുജനങ്ങളെയും അണിനിരത്തി കടൽ സംരക്ഷണ ശൃംഖല സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 14 വരെ സംഘടിപ്പിക്കും. കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യവുമായി സംസ്ഥാന സെക്രട്ടറി എംഎൽഎ നയിക്കുന്ന കാൽനട ജാഥ സെപ്റ്റംബർ 14 വൈകുന്നേരം നാലിന് കാസർഗോഡ് കാഞ്ഞങ്ങാട് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി ഉദ്ഘാടനം ചെയ്യും. 29 ദിവസം നീണ്ടുനിൽക്കുന്ന കാൽനട ജാഥ ഒക്ടോബർ 14 വൈകുന്നേരം പൂന്തുറയിൽ സമാപിക്കും. സമാപന സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി
ചിത്തരഞ്ജൻ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.