കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നിപ സംശയിക്കുന്നവരില്‍ രണ്ടുപേരുടെ നില ഗുരുതരം.മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.ഇയാളുടെ രണ്ട് മക്കളില്‍ 9 വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്താലാണ് ഈ കുട്ടി ആശുപത്രിയില്‍ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. മരിച്ചയാളുടെ ബന്ധുവായ 25കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം.മരിച്ചയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.അതിന് വേണ്ടി ആരോഗ്യ വകുപ്പ് ഫീല്‍ഡ് സര്‍വ്വെ തുടങ്ങി. ഇന്ന് ഉച്ചയോടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ലഭിച്ചേക്കും.