നിയന്ത്രണം വിട്ട ലോറി, ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി, ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.നെടുമങ്ങാട്‌ആര്യനാട് റൂട്ടില്‍ കുളപ്പട ആശുപത്രിക്ക് സമീപം രാവിലെ 9.10നാണ് അപകടം. കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത് ലോറി കരമനയാറ്റിന്റെ കരയിലേക്ക് മറിഞ്ഞു. ബസ് കാത്തിരുപ്പുകേന്ദ്രത്തില്‍ 5 പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇതില്‍ നാല് കുട്ടികളാണ്. മൂന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ ഒരു കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − eight =