കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരി ഷോക്കേറ്റ് മരിച്ചു. കിണാശേരിയില്‍ ബീഹാര്‍ സ്വദേശി അജാസുല്‍ ഖാന്റെ മകള്‍ അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.