ഹനോയി വിയറ്റ്നാം തലസ്ഥാനമായ ഹനോയിയില്‍ ഒമ്പതുനില കെട്ടിടത്തില്‍ തീപിടിച്ചതില്‍ 56 പേര്‍ മരിച്ചു. ഇതില്‍ നാല് കുട്ടികളുമുണ്ട്.രക്ഷപ്പെടുത്തിയ എഴുപതുപേരില്‍ 54ഉം ചികിത്സയിലാണ്. മരിച്ചതില്‍ 39 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വ അര്‍ധരാത്രിയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ എത്താനാകാത്തതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. 150 പേര്‍ താമസിക്കുന്ന ഭവന സമുച്ചയത്തിലാണ് അഗ്നിബാധയുണ്ടായത്. വാഹനങ്ങള്‍ നിര്‍ത്തുന്നയിടത്ത് ആരംഭിച്ച തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു.