ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വസ്തു തര്‍ക്കം ; ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു.സംഭവത്തിനു പിന്നാലെ, കൊലപാതകത്തില്‍ പ്രകോപിതരായ ചിലര്‍ സമീപത്തെ വീടുകളും കടകളും കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ക്രൂര കൊലപാതകം നടന്നത്. ഹോരിലാല്‍, മകള്‍ ബ്രിജ്കാലി, മരുമകന്‍ ശിവശരണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്ബോള്‍ ചിലര്‍ വീട്ടില്‍ കയറി ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ഗ്രാമവാസിയായ സുഭാഷുമായി ഹോരിലാലിന് ഭൂമി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.കൊലപാതകത്തില്‍ പ്രകോപിതരായ ചിലര്‍ പ്രതിയുടെ ഉള്‍പ്പെടെ ആറോളം വീടുകള്‍ക്ക്തീയിട്ടുവെന്നാണ് വിവരം. സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ നിയന്ത്രണ വിധേയമാക്കി. മൃതദേഹം ഏറ്റെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തു. പ്രതികളെ പിടികൂടുന്നത് വരെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തു.പ്രതികളായ നാലുപേരുടെ പേര് വിവരങ്ങള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × four =